സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണ്

തിരുവനന്തപുരം / നിയമ സഭയിൽ വെക്കും മുൻപ് സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘ നമാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അതുമതിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തോമസ് ഐസക് കിഫ്ബിയുടെ മേല്‍ അഴിമതി നടത്തിയെന്നത് അന്വേഷിച്ചാല്‍ വ്യക്തമാകും. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍.
രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യമായ അറിവുള്ളവര്‍ പോലും ബാലിശമായ മുഖ്യ മന്ത്രി പറഞ്ഞ വാദം ഉന്നയിക്കില്ല. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ പറ്റി സംസാരിക്കവെ സി.എ.ജി ക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ”സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാ വായ പിണറായി വിജയന്‍, മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നതും അപഹാസ്യമായ വാദങ്ങള്‍ ഉന്നയി ക്കുന്നത് മുഖ്യമന്ത്രി കസേരയ്ക്ക് ചേര്‍ന്ന പണിയല്ല. സി.എ.ജി റിപ്പോ ര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത് എന്നുള്ളതാണ്. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കു ന്നതിന് മുന്‍പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു.