സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സെെറ്റുകളില്‍ ഫലം അറിയാം.
എസ് എം എസ് ആയി ലഭിക്കാന്‍: രജിസ്‌റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. ഫോര്‍മാറ്റ്: CBSE10 >സ്‌പേസ്< റോള്‍ നമ്പർ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.
91.46 ശതമാനമാണ് ഇത്തവണത്തെ വിജയം. പരീക്ഷയെഴുതിയ ഭൂരിഭാഗം വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ തവണത്തെ വിജയശതമാനത്തേക്കാൾ 0.36 ശതമാനം വർധനവുണ്ടായിട്ടുണ്ട്.കോവിഡ് കാലത്ത് മുമ്പില്ലാത്ത വിധം വെല്ലുവിളികൾ നേരിട്ടാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയത്. എല്ലാ വിദ്യാർത്ഥികൾക്കും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു
എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ഫലം തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി പരിഗണിക്കും.
18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേരും ഉപരിപഠനത്തിന് അര്‍ഹരായി.