സി.എം. രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും, ശിവശങ്കറിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.

കൊച്ചി /മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്. രവീന്ദ്രൻ ഹാജരാക്കിയത് കഴിച്ചുള്ള രേഖകൾ ഹാജരാക്കണം. പതിമൂന്നേകാല്‍ മണിക്കൂറാണ് കഴിഞ്ഞദിവസം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. അതേസമയം,സ്വർണക്കടത്ത്, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇഡിയുടെ വാദം ആണ് ഇന്ന് കോടതിയിൽ നടക്കുന്നത്.
ഇഡിയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ എസ്. വി രാജു ഹാജരാവുക. അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ അസ്വഭാവികതയില്ലെന്നും, സസ്പെഷനിൽ കഴിയുന്ന തനിക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ ആവശ്യപ്പെട്ടിട്ടുള്ളത്.