indiaLatest NewsNationalNews

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

152 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 767 വോട്ടുകളിൽ 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 98.3% പോളിംഗ് നടന്ന തെരഞ്ഞെടുപ്പിൽ 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 19 പേർ എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തതും ശ്രദ്ധേയമാണ്.

എൻഡിഎക്ക് 439 വോട്ടുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 15 വോട്ടുകൾ അസാധുവായതോടെ ഒടുവിൽ 452 വോട്ടുകളാണ് ലഭിച്ചത്. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരുണ്ടെങ്കിലും പ്രതീക്ഷിച്ച 324 വോട്ടുകൾക്കു പകരം അവരുടെ സ്ഥാനാർത്ഥി, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുദർശന റെഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

രണ്ടു ദക്ഷിണേന്ത്യൻ നേതാക്കൾ തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു ഇത്തവണത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

Tag: C. P. Radhakrishnan will be sworn in as the 15th Vice President of India today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button