സി. സദാനന്ദന്റെ കാലുവെട്ടിയ കേസ്; ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് സിപിഐഎം
ബിജെപി നേതാവും എംപിയുമായ സി. സദാനന്ദന്റെ കാലുവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന നിലപാട് സിപിഐഎം ആവർത്തിച്ചു. കേസിൽ സി. സദാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കപ്പെട്ടതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ആരോപിച്ചു.
വരുന്ന തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിലാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജൻ യോഗം ഉദ്ഘാടനം ചെയ്യും. സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നൽകിയ സംഭവം വിവാദമായതിനെ തുടർന്നാണ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.
കെ. കെ. ശൈലജ ഉൾപ്പെടെ നിരവധി നേതാക്കൾ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ പ്രതികളെ യാത്രയക്കാൻ എത്തിയിരുന്നു. 30 വർഷങ്ങൾക്ക് ശേഷം, സുപ്രീം കോടതിയും അപ്പീൽ തള്ളിയതിനെ തുടർന്ന്, സിപിഐഎം പ്രവർത്തകരായ പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Tag: C. Sadanandan’s leg amputation case; CPIM says those convicted are innocent