ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്ന സി എ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം.

രാജ്കോട്ട്/ ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിടപ്പെട്ട്, അതിരുവിട്ട വിശ്വാസത്തിന്റെ പേരിൽ മൂത്രം കുടിപ്പിച്ചിരുന്ന 25 കാരിയായ യുവതിയെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ രാജ്കോട്ടിൽ സ്വന്തം വീട്ടിൽ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിടപ്പെട്ട യുവതിയെ സന്നദ്ധ പ്രവർത്തകർ ഇടപെട്ടു ബലം പ്രയോഗിച്ച് രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാജ്കോട്ടിലെ സാധുവസാനി സ്വദേശിനിയും സിഎ വിദ്യാർഥിനിയായിരുന്ന അൽപ സെജ്പാൽ (25) ആണ് ഇത്തരത്തിൽ ദാരുണമായി മരണപ്പെടുന്നത്. അൽപ വീട്ടിനുള്ളിൽ അനുഭവിച്ചു വരുന്ന ദയനീയ സ്ഥിതി അയാൾ വീട്ടുകാർ അറിയിച്ചതനുസരിച്ചാണ് സാതി സേവാ ഗ്രൂപ്പ് എന്ന എൻജിഒ അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസമായി അൽപയെ വീടിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാർ അൽപയ്ക്ക് കാര്യമായി ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി ഒരിക്കൽപോലും ഒരിറ്റു ഭക്ഷണമോ വെള്ളമോ നൽകുകയുണ്ടായില്ല. അയൽവാസികൾ അറിയച്ചതിനെ തുടർന്ന് സാതി സേവാ എന്ന സംഘടനയിലെ പ്രവർത്തകർ ആൽപയുടെ വീട്ടിലെത്തുമ്പോൾ അൽപ അബോധാവസ്ഥയിലായിരുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്ന് മൂത്രം നിറഞ്ഞ പ്ലാസ്റ്റിക് ബാഗ് അവർ കണ്ടെത്തി.
പോലീസും സന്നദ്ധ പ്രവർത്തകരും വീട്ടിലെത്തിയപ്പോൾ ഉള്ളിലേക്ക് കടക്കാൻ വീട്ടുകാർ ആദ്യം അനുവദിച്ചില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് മുറി തുറക്കുന്നത്. വായിലൂടെ നുരയും പതയും വരുന്ന അവസ്ഥയിൽ അബോധാവസ്ഥയിലായിരുന്നു അപ്പോൾ അൽപ. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ആൽപയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആൽപയെ വീട്ടുകാർ മൂത്രവും കുടിപ്പിച്ചിരുന്നതായും, മതവിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാർ ഈ കൊടും ക്രൂരകൃത്യം നടത്തി വന്നതെന്നും പോലീസ് പറയുന്നത്.