Latest NewsNationalNewsUncategorized

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സി.എ.എ നടപ്പിലാക്കും; പശ്ചിമബംഗാൾ ബി.ജെ.പി പ്രകടന പത്രിക അമിത്ഷാ പുറത്തിറക്കി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പുറത്തിറക്കി. ‘സോനാർ ബംഗ്ല’ വാഗ്ദാനം ചെയ്താണ് ബി.ജെ.പിയുടെ പ്രകടന പത്രിക.

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സി.എ.എ നടപ്പിലാക്കുമെന്നാണ് പ്രകടന പത്രകയിൽ പറയുന്ന പ്രധാന വാഗ്ദാനം. 70 വർഷത്തിൽ അധികമായി പശ്ചിമബംഗാളിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. കൂടാതെ, അഞ്ചുവർഷത്തേക്ക് വർഷംതോറും ഇവർക്ക് 10,000 രൂപ വച്ച്‌ നൽകുമെന്നും വാദ്ഗാനം ചെയ്യുന്നു.

ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ, കർഷകർക്ക് സഹായം, മൂന്ന് എയിംസ്, പെൺകുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button