ഇന്ത്യയിൽ കൊവിഡ് കേസുകൾ 89 ലക്ഷം കവിഞ്ഞു.

ന്യൂഡൽഹി / ഇന്ത്യയിലെ കൊവിഡ് കേസുകൾ 89 ലക്ഷം കവിഞ്ഞു. രോഗമുക്തർ 83 ലക്ഷവും കടന്നു. റിക്കവറി നിരക്ക് 93.52 ശതമാനമാ യി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 38,617 പുതിയ കേസുകളാണു കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 474 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 1,30,993 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 89,12,907ൽ എത്തിയിരിക്കു കയാണ്. ഇതിൽ ആക്റ്റിവ് കേസുകൾ 4,46,805 ആണ്. തുടർച്ചയായി എട്ടാം ദിവസവും ആക്റ്റിവ് കേസുകൾ അഞ്ചു ലക്ഷത്തിൽ താഴെയാ ണ്. മൊത്തം കേസ് ലോഡിന്‍റെ 5.01 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളവർ എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. മരണനി രക്ക് 1.47 ശതമാനത്തിൽ തുടരുന്നു. ചൊവ്വാഴ്ച 9.37 ലക്ഷത്തിലേറെ സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാ ക്കുന്നു. ഇതുവരെ 12.74 കോടിയിലേറെ സാംപിളുകൾ രാജ്യത്തു പരിശോധിച്ചതായാണ് കണക്ക്.