ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ക്യാമറാമാന് തെങ്ങിന്‍ മുകളില്‍ കുടുങ്ങി.
കണ്ണൂര്‍: തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കള്ളുചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിന്‍ മുകളില്‍ കുടുങ്ങി പോയതായിരുന്നു ക്യാമറാമാന് ചെറ്റക്കണ്ടിയിലെ പ്രേംജിത്ത്.
തുടര്‍ന്ന് തെങ്ങിന്‍ മുകളില്‍ നിന്ന് അഭിനയിച്ച് കൊണ്ടിരുന്ന ആര്‍ട്ടിസ്റ്റ് ഗംഗാധരന്‍ ക്യാമറാമാനെ താങ്ങി നിര്‍ത്തുകയും വിവരം മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. ഇതോടെ പാനൂര്‍ അഗ്നിരക്ഷാസേനയെ വിളിച്ചു.
നിമിഷങ്ങള്‍ക്കം സംഭവ സ്ഥലത്തെത്തിയ പാനൂര്‍ അഗ്നിരക്ഷാസേന ക്യാമറാമാനെ രക്ഷിക്കുകയും ചെയ്തു. ഷൂട്ടിങിനിടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനാലാണ് ക്യമാറാമാന് ദേഹാസ്യസ്ഥ്യ ഉണ്ടായത്.
അതേസമയം അര്‍ട്ടിസ്റ്റ് ഗംഗാധരന്‍ യഥാര്‍ത്ഥത്തില്‍ കള്ളുചെത്ത് തൊഴിലാളി ആയതിനാല്‍ ക്യമറാമാനെ തെങ്ങിന് മുകളില്‍ താങ്ങി നിര്‍ത്താനും വലിയ അപകടം ഒഴിവാക്കാനും സാധിച്ചു.