മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി, മരണത്തിൽ ദുരൂഹത.

കോട്ടയം / വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമായി മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെയാണ് കണ്ടെ ത്തിയത്. ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി.അശോക് (21) എന്നിവരുടെ മൃതദേഹ ങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അമൃതയുടെ മൃതദേഹം പൂച്ചാക്കൽ ഭാഗത്ത് തീരത്തടി യുക യായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചി ലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ഇരുവരും ആറ്റിലേക്ക് ചാടി യത്. ശനിയാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ശനിയാഴ്ച്ച രാത്രി കൊല്ലം ചടയമംഗലം സ്വദേശികളായ 21 വയസുള്ള യുവതികള്‍ വൈക്കത്ത് എത്തി മൂവാറ്റുപുഴ ആറ്റില്‍ ചാടുകയായിരുന്നു. പെൺകുട്ടികൾ മരണപ്പെട്ട സംഭവം ദുരൂഹതക്ക് വഴി തെളിച്ചിരിക്കുകയാണ്. ഇവർ എന്തിനു ആത്മഹത്യ ചെയ്തു എന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ പോലീസ് ബന്ധുക്കളുടെ മൊഴികൾ എടുക്കും. രക്ഷിതാക്ക ളുമായി കലഹമോ, പ്രണയ നൈരാശ്യമോ, പ്രണയത്തിന്റെ പേരിൽ ചതിയിൽ പെട്ടതോ, എന്തുകൊണ്ടാവാം ആത്മഹത്യാ ചെയ്തതെ ന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം.