ലൈസൻസുണ്ടോ ; ഒന്നാം തീയതിയും മദ്യം വിളമ്പാം

തിരുവനന്തപുരം : സമ്മേളന, വെഡിങ് ടൂറിസം പ്രോത്സാഹി പ്പിക്കുന്നതിന് ഹോട്ടലുകളിൽ ഇംഗ്ലിഷ് മാസം ഒന്നാം തീയതി മദ്യം വിളമ്പാൻ അനുമതി നൽ കിക്കൊണ്ട് വിദേശമദ്യ ചട്ടം സർക്കാർ ഭേദഗതി ചെയ്തു. എല്ലാ ഇംഗ്ലിഷ് മാസം ഒന്നാം തീ യതിയും ഡ്രൈഡേ ആയിരിക്കു : മെന്ന ചട്ടത്തിലാണ് ഇളവ്. വി ജ്ഞാപനമിറങ്ങിയതോടെ ഈ ഓഗസ്റ്റ് 1 മുതൽ എക്സൈസ് കമ്മിഷണറുടെ അനുമതിയുടെ അടിസ്ഥാനത്തിൽ മദ്യം വിള മ്പാം. പുതിയ മദ്യനയത്തിലെ നിർദേശപ്രകാരമാണു ചട്ട ഭേദഗതി. സർക്കാർ വിജ്‌ഞാപനം ചെയ്ത് മറ്റേതെങ്കിലും ഡ്രൈഡേയും ഇംഗ്ലിഷ് മാസം ഒന്നാം തീയതിയും ഒരുമിച്ചുവരി കയാണെങ്കിൽ ഇളവ് ലഭിക്കില്ല.
കേന്ദ്ര ടൂറിസം മന്ത്രാലയ നൽകുന്ന ത്രീ സ്റ്റാർ, ഫോർ സ്‌റ്റാർ, ഫൈവ് സ്‌റ്റാർ, ഹെറി റ്റേജ്, ഹെറിറ്റേജ് ഗ്രാൻറ്, ഹെറി റ്റേജ് ക്ലാസിക് ഹോട്ടലുകൾക്കും ബുട്ടീക് ഹോട്ടലുകൾക്കും ഇള വ് ബാധകമാണ്. പ്രാദേശിക സംസ്കാരമോ ചരിത്രമോ പ്രതി ഫലിപ്പിക്കുന്നതും വ്യതിരിക്ത മായ രൂപകൽപനയുള്ളതുമായ ആഡംബര ഹോട്ടലുകളെയാണു ബുട്ടീക് എന്നു വിശേഷിപ്പിക്കുന്നത്. മലയോര, തീരദേശമേഖല കേന്ദ്രീകരിച്ചുള്ള റി സോർട്ടുകൾ ഈ വിഭാഗത്തിൽ വരും.
ഒന്നാം തീയതി ഹോട്ടലിൽ നടക്കാനിരിക്കുന്ന സമ്മേളന ത്തിന്റെയോ വിവാഹ സൽക്കാ രത്തിന്റെയോ വിശദാംശങ്ങൾ സഹിതം 7 ദിവസം മുൻപ് എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം. ഒറ്റ ദിവ സത്തേക്ക് 50,000 രൂപയാണു ഫീസ്.
ഈ ചടങ്ങിൽ മാത്രമേ മദ്യം വിളമ്പാൻ പാടുള്ളൂ. നിലവിൽ ബാർ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകൾക്കും ഇതിനായി അപേക്ഷിക്കാം.
ഒന്നാം തീയതി ഡ്രൈഡേ ആയതിനാൽ മൈസ് ടൂറിസം (മീറ്റിങ്സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസ്, എക്സിബി ഷൻസ്), ഡെസ്‌റ്റിനേഷൻ വെഡിങ് എന്നിവയ്ക്കു ബുദ്ധി മുട്ട് നേരിടുന്നുവെന്നു ടൂറിസം മേഖലയിലുള്ളവർ ചൂണ്ടിക്കാ ട്ടിയതു പരിഗണിച്ചാണു കഴി ഞ്ഞ മദ്യനയത്തിൽ പ്രഖ്യാപ നം നടത്തിയത്.