HealthLatest NewsNationalNews

കോവിഡിന് പിന്നാലെ അടുത്ത മഹാമാരി വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്നത് മറ്റൊരു മഹാമാരിയെന്ന് സൂചന. അടുത്തതതായി ലോകത്ത് ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍ഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഇതിനെ വിലയിരുത്തുന്നത്.

കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2009ലാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ജോഹന്ന റോഡ്സിന്റെ അഭിപ്രായത്തില്‍ ഇതിന് ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് മിക്കവാറും സ്വാധീനമില്ല. എന്നാല്‍, ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ഇംഗ്ലണ്ടില്‍ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്ന് പറയുന്നു. ഇത് മരണങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ട്യൂബുകളിലൂടെ ഫംഗസ് രക്തത്തിലേക്ക് പകരാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാന്‍ഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ അടുത്ത മഹാമാരിയാകുന്നതിന് മുമ്പ് മികച്ച ആയുധങ്ങള്‍ വികസിപ്പിക്കുന്നത് നിര്‍ണായകമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫംഗസിനെതിരെ ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്, അതിനൊപ്പം തങ്ങള്‍ പ്രതിരോധം തയ്യാറാക്കുകയും വേണം. ഒഹായോയിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ ഫംഗസ് രോഗ വിദഗ്ധനായ മഹമൂദ് ഗന്നൂം വ്യക്തമാക്കി.

കാന്‍ഡിഡ ഓറിസ് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പ്രധാന കാരണം നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാനാകുമെന്നതാണ്. അവര്‍ ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു. എന്നാല്‍, ഈ ഫംഗസ് എവിടെ നിന്നാണ് വന്നതെന്ന് ആര്‍ക്കും അറിയില്ല. സിഡിസിയുടെ ഫംഗസ് വിരുദ്ധ വിഭാഗം നടത്തുന്ന ഡോ. ടോം ചില്ലര്‍ വ്യക്തമാക്കി. കറുത്ത തടാകത്തില്‍ നിന്നും ഉണ്ടായതാണെന്നും കരുതുന്നു. ഇപ്പോള്‍ ഇത് എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button