കൊറോണ വാക്സിന്‍ രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ.

കൊല്‍ക്കത്ത / പൗരത്വനിയമം രാജ്യത്ത് വീണ്ടും ചർച്ചയിലേക്ക്. കൊറോണ വാക്സിന്‍ രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരിക്കുന്നത്. ബംഗാളില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് പൗരത്വനിയമം സംബന്ധിച്ച് അമിത് ഷായുടെ പ്രസ്താവന ഉണ്ടായത്. വാക്‌സിനേഷന്‍ ആരംഭിച്ച് രോഗവ്യാപനം അവസാനിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അമിത് ഷാ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. വൈറസ് രോഗവ്യാപനത്തെതുടർന്ന് നടപടികള്‍ നീണ്ടുപോയി. അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും മമത സര്‍ക്കാരിനെ താഴെയിറക്കുമെന്നും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രമിരിക്കെയാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഞായറാഴ്ച അവസാനിച്ചു.