CovidCrimeKerala NewsLatest NewsLaw,

തെളിഞ്ഞത് ഏഴു വര്‍ഷത്തെ കേസുകള്‍ പ്രതി അജ്ഞാത ഇന്നോവ

തിരുവനന്തപുരം: ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ഇന്നോവയെ പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയായിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍ ഉള്ള വാഹനമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ഇന്നോവ കാറിന് പിടിവീണിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് വാഹന ഉടമയില്‍ നിന്ന് 2013 മുതല്‍ കുടിശിക ഉണ്ടായിരുന്ന പിഴയിനത്തില്‍ 53600 രൂപ ഈടാക്കി.

ഏഴ് വര്‍ഷത്തോളമായി കുടിശിക ഉണ്ടായിരുന്നു പൂന്തുറ സ്വദേശി സിദ്ധിഖിന്റെ പേരിലുള്ള കെ എല്‍ 01 എ വി 4777 എന്ന ഇന്നോവ കാറിന്റെ പേരില്‍. 68 ഓളം തവണ വേഗതാ ലംഘനത്തിനായിരുന്നു കേസ്. ഈ പിഴ തുകയാണ് മോട്ടോര്‍ വാഹനവകുപ്പിലും പൊലീസിലുമായി ഉടമ കെട്ടിവെച്ചത്.

ഇന്നോവ കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആകുന്നത് കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച് രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളുടെ കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞതോടെയാണ്. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ തിരഞ്ഞ രാജീവ് കണ്ടത് വാഹനം ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുന്നതായാണ്. കാറിന്റെ ഫോട്ടോ സഹിതം രാജീവ് നടന്ന സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ വിഷയം ചര്‍ച്ച ആയി.

അതേസമയം ഇതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ മൊബൈല്‍ അപ്പ്‌ളിക്കേഷനില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവം വിവാധമായതോടെ വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കുകയായിരുന്നു.ഒടുവില്‍ പോലീസും വിഷയത്തില്‍ ഇടപെട്ടതോടെ വാഹനയുടമ കുടിശികയുള്ള പിഴത്തുക ഒടുക്കാന്‍ തയ്യാറായി.

2013 മുതലുള്ള 28 വേഗത ലംഘനത്തിന്റെ പിഴയിനത്തില്‍ 36500 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പില്‍ വാഹന ഉടമ കെട്ടിവെച്ചത്. 2014 മുതലുള്ള 40 വേഗത ലംഘനത്തിന്റെ പിഴയിനത്തില്‍ 17 100 രൂപയാണ് കേരള പൊലീസിന് നല്‍കേണ്ടതായി ഉടമയ്ക്ക് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button