നടിയുടെ നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി ; തമിഴ്നാട് മുന്‍ മന്ത്രിക്കെതിരെ കേസ്
ചെന്നൈ: നടിയുടെ നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവും ആയ എം.മണികണ്ഠനെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. മുന്‍ മന്ത്രിക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .
ചെന്നൈ കമ്മിഷണര്‍ ശങ്കര്‍ ജിവാലിന്റെ നിര്‍ദേശപ്രകാരമാണു നടപടി എടുത്തത് . തനിക്കൊപ്പം മന്ത്രി അഞ്ച് വര്‍ഷത്തോളം താമസിച്ചെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തിയെന്നുമാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നു .കൂടാതെ വിവാഹ ആവശ്യത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുമെന്നും നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും മണികണ്ഠന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍,ഭീഷണി സന്ദേശങ്ങളുടെ പകര്‍പ്പും, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായിഹാജരാക്കിയിട്ടുണ്ട്.