CinemaLatest NewsNationalNews
മാന്യനായ മനുഷ്യനും നേതാവുമാണെന്ന് പറഞ്ഞാല്‍ അടി കിട്ടും; യോഗിയോട് സിദ്ധാര്‍ഥ്
യുപിയിൽ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയെ പരിഹസിച്ച് നടൻ സിദ്ധാർഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്.
മാന്യനായ ഒരു മനുഷ്യൻ അല്ലെങ്കിൽ വിശുദ്ധ മനുഷ്യൻ അല്ലെങ്കിൽ നേതാവ് എന്ന തെറ്റായ അവകാശവാദങ്ങൾക്ക് മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുള്ള യോഗി ആദിത്യനാഥിന്‍റെ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്.