Latest NewsNews
വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചയാള്‍ പിടിയില്‍
വെള്ളമുണ്ട: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ പിടിയില്‍. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആന്‍ഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് പിടിയിലായത്.
വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കര്‍ണ്ണാടകയിലേക്ക് കടന്ന രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍ (27), തച്ചയില്‍ ഷറഫുദ്ദീന്‍ (53) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയില്‍ പിടിയിലായത്. ഇതേ തുടര്‍ന്ന് നടത്തിയ് അന്വേഷണമാണ് രഞ്ജിത്തിലേക്ക് എത്തിയത്.