News
അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരണം; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്

തിരുവനന്തപുരം: യൂട്യൂബിലബടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ പോലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകുകയും ചെയ്തു.
ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചതായി പരാതിയിൽ പറയുന്നുണ്ട്. ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നൽകിയിരുന്നു.കേസെടുത്തതിനു പിന്നാലെ പരിഹാസ പ്രതികരണവുമായി ശ്രീലക്ഷ്മി അറയ്ക്കലും രംഗത്തെത്തി