keralaKerala NewsLatest News

കോഴിക്കോട് 16-കാരി മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്

കോഴിക്കോട് 16-കാരി മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2023 മുതൽ തുടർച്ചയായി പിതാവിൽ നിന്ന് പീഡനം അനുഭവിച്ചു വരികയാണെന്ന് പെൺകുട്ടിയുടെ മൊഴി നൽകി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ (POCSO) അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്തു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Tag: Case filed against father for sexually assaulting 16-year-old daughter in Kozhikode

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button