കോപ്പിയടി: റദ്ദാക്കിയ പരീക്ഷ അടുത്ത മാസം.

കൂട്ടക്കോപ്പിയടി കാരണം റദ്ദാക്കിയ സാങ്കേതിക സർവകലാ ശാലയിലെ ബിടെക് പരീക്ഷ നവംബർ അഞ്ചിന് നടത്തും. കോവിഡ് പ്രോട്ടോക്കോളിൻ്റെ പശ്ചാത്തലത്തിൽ ലഭിച്ച ഇളവുകൾ ദുരുപയോഗം ചെയ്താണ് വിദ്യാർത്ഥികൾ കോപ്പി അടിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു വിദ്യാർത്ഥികളുടെ കൂട്ടക്കോപ്പിയടി. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയിരുന്നത്.
കോപ്പിയടി ശ്രദ്ധയിൽപ്പെട്ടതോടെ സിൻഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്. അഞ്ച് കോളജുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. നിരവധി വിദ്യാർത്ഥി കളിൽ നിന്ന് മൊബൈൽ ഫോണടക്കമുള്ള കാര്യങ്ങൾ പിടിച്ചെടുത്തിരുന്നു.
മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തി ലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സർവകലാശാല സൈബർ സെല്ലിൽ പരതി നൽകാനും തീരുമാനിച്ചിട്ടിട്ടുണ്ട്.