രണ്ട് വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; ഇന്ന് ശിക്ഷ വിധിക്കും

ചാക്കയിൽ രണ്ട് വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. തിരുവനന്തപുരം ഇടവ സ്വദേശിയായ ഹസൻകുട്ടിയാണ് പ്രതി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2024 ഫെബ്രുവരി 18നാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ കുട്ടി മാതാപിതാക്കളോടൊപ്പം ചാക്ക റെയിൽവേ പാളത്തിന് സമീപമുള്ള പുറമ്പോക്ക് സ്ഥലത്ത് കിടന്നുറങ്ങിക്കൊണ്ടിരിക്കെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ റെയിൽവേ പാളത്തിന് സമീപമുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രി അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി.
സംഭവത്തിന് ശേഷം ഹസൻകുട്ടി ആദ്യം ആലുവയിലേക്കും പിന്നീട് പളനിയിലേക്കും പോയി രൂപം മാറ്റിയെങ്കിലും, പിന്നീട് കൊല്ലത്ത് നിന്നാണ് ഇയാൾ പോലീസ് പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി മുമ്പേ കണ്ടെത്തിയിരുന്നു. ഇന്ന് വിധിയോടെ ശിക്ഷയും പ്രഖ്യാപിക്കും.
Tag: Case of kidnapping and sexual assault of two-year-old nomadic girl; Sentencing to be pronounced today