keralaKerala NewsLatest News

മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; തുടർാന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി തള്ളി

മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർാന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് വിചാരണക്കായി തലശേരി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി.

പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നായിരുന്നു കുടുംബത്തിന്റെ വാദം. എന്നാൽ കേസ് അനാവശ്യമായി നീട്ടുകയെന്ന ഉദ്ദേശ്യത്തോടെയാണിത് എന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഇരു പക്ഷങ്ങളുടെയും വാദം കോടതി വിശദമായി കേട്ടിരുന്നു.

ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് പൂർണ്ണമായ അന്വേഷണം നടത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഹൈക്കോടതിയും സുപ്രീംകോടതിയും മുമ്പ് തന്നെ തള്ളി പറഞ്ഞ വാദങ്ങൾ ആവർത്തിച്ചുവെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം കോടതി അംഗീകരിച്ചില്ല.

തുടർാന്വേഷണ ഹർജി തള്ളപ്പെട്ടതോടെ കേസ് വിചാരണയ്ക്ക് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറും. കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പി.പി. ദിവ്യയുടെ തീരുമാനം.

Tag: Case related to the death of former ADM K. Naveen Babu; Family’s petition seeking further investigation rejected

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button