Latest NewsSports

രണ്ടാം ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം.

കൊളംബോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം കണ്ട് മൂക്കത്ത് വിരല്‍ വച്ചു പോയി പല ഇന്ത്യന്‍ ആരാധകരും. രണ്ടാം പരമ്പര നഷ്ടമാകുമെന്ന് കരുതിയ നിമിഷമാണ് കളി കൈപിടികൊതുക്കാന്‍ ദീപക് ചഹാര്‍ എന്ന പോരാളിയുടെ കന്നി അര്‍ധസെഞ്ചുറിക്ക് (82 പന്തില്‍ 69*)കഴിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ ബലത്തിലൂടെ ദീപക് ചഹാര്‍ തിരിച്ചു പിടിച്ചത് ഇന്ത്യയുടെ അഭിമാനമാണ്.


ആദ്യ ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ അര്‍ധസെഞ്ചുറിക്കു പുറമേ രണ്ടു വിക്കറ്റുകളും പിഴുത ദീപക് ചഹാറിന്റെ മികവില്‍ ഇന്ത്യയെ ജയിപ്പിച്ചു. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ മറ്റൊരു നേട്ടം.

44 പന്തുകള്‍ നേരിട്ട സൂര്യ, ആറു ഫോറുകള്‍ സഹിതം 53 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (38 പന്തില്‍ 29), മനീഷ് പാണ്ഡെ (31 പന്തില്‍ 37), ക്രുണാല്‍ പാണ്ഡ്യ (54 പന്തില്‍ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഓപ്പണര്‍ പൃഥ്വി ഷാ (11 പന്തില്‍ 13), അര്‍ധസെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷന്‍ കിഷന്‍ (നാലു പന്തില്‍ ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സ് എടുത്തത്. മധ്യനിര ബാറ്റ്‌സ്മാന്‍ ചാരിത് അസലങ്ക (68 പന്തില്‍ 65), ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ (50) എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചെഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. 194 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടമായ ലങ്കയെ അസലങ്കയുടെ ഇന്നിങ്‌സും വാലറ്റത്തു ചാമിക കരുണരത്‌നെയുടെ പോരാട്ടവുമാണു (33 പന്തില്‍ 44 നോട്ടൗട്ട്) ഭേദപ്പെട്ട ടോട്ടലില്‍ എത്തിച്ചത്. 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണു ചെഹല്‍ 3 വിക്കറ്റെടുത്തത്. 10 ഓവറില്‍ 54 രണ്‍സ് വഴങ്ങിയാണു ഭുവനേശ്വറിന്റെ 3 വിക്കറ്റ് പ്രകടനം. ദീപക് ചഹാര്‍ 2 വിക്കറ്റെടുത്തു.രണ്ടാം ഏകദിന പരമ്പര തങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന ലങ്കന്‍ പ്രതീഷകളെയാണ് ഇന്ത്യന്‍ പടി വീണ്ടും തകര്‍ത്തത്. മൂന്നാം പരമ്പര മത്സരം വെള്ളിയാഴ്ച നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button