Editor's ChoiceKerala NewsLatest NewsLocal NewsNews
തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി, ഇല്ലെന്ന് കടകംപള്ളി.

തിരുവനന്തപുരം / തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി തിരുവനന്തപുരത്ത് പറഞ്ഞു.
ബിജെപിക്ക് മാത്രമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യതകളുള്ളത്. ബിജെപിക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണെ ന്നും ശുഭ പ്രതീക്ഷയാണെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണം. ഉച്ചയ്ക്ക് മുന്‍പ് തന്നെ എത്തി എല്ലാവരും വോട്ട് ചെയ്യാന്‍ ശ്രമിക്കണമെന്നും വോട്ടു ചെയ്തശേഷം അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതിക രിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇടതു മുന്നണി പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ധന വില വർധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനെ തിരെ യുള്ള പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കടകം പള്ളി പറയുകയുണ്ടായി.