‘സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരും’; ഇ. ശ്രീധരൻ

പാലക്കാട് മണ്ഡലത്തിൽ തീർച്ചയായും വിജയിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ, എക്‌സിറ്റ് പോൾ ഡാറ്റ നോക്കുകയാണെങ്കിൽ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.
‘പാലക്കാട് മണ്ഡലത്തിൽ ഞാൻ തീർച്ചയായും വിജയിക്കും. അതിൽ യാതൊരു സംശയവുമില്ല. ഇന്നത്തെ ഒരു എക്‌സിറ്റ്‌പോൾ പ്രകാരം 35 സീറ്റുകൾ എൻ.ഡി.എയ്ക്ക് ലഭിക്കുമെന്നാണ് കണ്ടെത്തൽ. മെട്രോമാൻ എന്ന നിലയിലാണ് എനിക്ക് വോട്ടുകൾ വന്നിരിക്കുന്നത്. ഇവിടെയുള്ള ആളുകൾക്ക് എന്നെ വലിയ ആരാധനയാണ്. അത്രയ്ക്കും ബഹുമാനവും സ്‌നേഹവുമാണ് ആളുകൾക്ക്. അധികാരം കിട്ടുമെങ്കിൽ ആര് മുഖ്യമന്ത്രിയാകും എന്നത് ബി.ജെ.പി നേതൃത്വമാണ് തീരുമാനിക്കേണ്ടത്’. ഇ ശ്രീധരൻ പറഞ്ഞു.
മണ്ഡലത്തിൽ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും വികസനവും വ്യവസായങ്ങളും എങ്ങനെ കൊണ്ട് വരാമെന്നതുമായിരുന്നു പ്രധാന ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ബി.ജെ.പിയിൽ തന്നെ തുടരുമെന്നും, തന്റെ അനുഭവങ്ങളും അറിവും വച്ച് പാർട്ടിയെ സഹായിക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.