CinemaLatest News
അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി: സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബൈ : ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി. അദ്ദേഹത്തിന്റെ ജുഹുവിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചതയാണ് വിവരം. അമിതാഭ് ബച്ചന്റെ വസതിയ്‌ക്ക് പുറമേ മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഭീഷണിയുണ്ട്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡിന്റെയും, സിആര്‍പിഎഫിന്റെയും സഹായത്തോടെ അമിതാഭ് ബച്ചന്റെ ബംഗ്ലാവിലും, റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം പ്രതിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.