HealthinformationUncategorized

മൊബൈൽ ഫോൺ;കുട്ടികളുടെ ആത്മഹത്യ യന്ത്രം ?

വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നൽകുന്ന കാര്യമാണ് കുട്ടികള്‍ക്കു വിനോദത്തിനായി സ്മാര്‍ട്ഫോണുകള്‍ നല്‍കുന്നതിന് പിന്നിലെ അപകടങ്ങളെകുറിച്ച് .എന്നാൽ ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയിക്കുകയാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠനം. വളരെ ചെറുപ്രായത്തില്‍ കുട്ടികള്‍ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നത് അവരില്‍ ആത്മഹത്യ ചിന്ത അടക്കമുള്ള പല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങിയ കുട്ടികളില്‍ 31 ശതമാനത്തിനും പില്‍ക്കാലത്ത് ആത്മഹത്യ ചിന്തകള്‍ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. 14 വയസ്സ് വരെ കുട്ടികള്‍ക്ക് സ്മാര്‍ട്ഫോണുകള്‍ നല്‍കുകയേ ചെയ്യരുതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. കുട്ടികളില്‍ അമിത ദേഷ്യം, വിരക്തി, മായക്കാഴ്ചകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സ്മാര്‍ട്ഫോണ്‍ കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 14 വയസ്സിന് ശേഷം സ്മാര്‍ട്ഫോണ്‍ നല്‍കിയാലും ഇന്റര്‍നെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെ കുറിച്ചും, സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ചും മാതാപിതാക്കള്‍ കുട്ടികളെ ബോധവത്ക്കരിക്കേണ്ടതാണെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.പലപ്പോഴും കുട്ടികളുടെ വാശിക് മുന്നിൽ നാം മുട്ടു കുത്തേണ്ട അവസ്ഥ വരുമ്പോൾ മാതാപിതാക്കൾ പലരും ഫോൺ നൽകിക്കൊണ്ടാണ് അവരുടെ വാശിയെ കണ്ട്രോൾ ചെയ്യുന്നത്.എന്നാൽ മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്നത് മൊബൈൽ ഫോണുകളല്ല മറിച് അവരെ ഇല്ലാതാകുന്ന വലയം ആണ് ..ആത്മഹത്യയുടെ യന്ത്രമാണ്.ഇനിയെങ്കിലും ആലോചിക്കാം മൊബൈൽ ഫോൺ മാത്രമല്ല കുട്ടികളുടെ വിനോദമെന്ന്.

tag:Mobile phone; a suicide machine for children?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button