‘അയ്യോ അച്ഛാ പോവല്ലേ.’ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പ്രതിഷേധത്തെ ട്രോളി എ.എ റഹീം

പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വീടിന് മുകളില്‍ ഒരു പ്രവര്‍ത്തകന്‍ കയറിയിരുന്നു. ഇതിനെ പരിഹസിച്ചാണ് എഎ റഹീം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ജയറാം നായകനായി പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് വീടിന് മുകളിലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് റഹീമിന്‍റെ പോസ്റ്റ്.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ വീടിനു മുമ്ബില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നല്‍കി. ഒരു പ്രവര്‍ത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍. ഒടുവില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നത്.