നടിയെ അക്രമിച്ച കേസിലെ വിചാരണക്കിടെ വനിതാ ജഡ്ജിയെ മാറ്റി, ഹൈക്കോടതി ഇടപെട്ട് തടഞ്ഞു.

നടിയെ അക്രമിച്ച കേസിലെ വിചാരണ നടത്തുന്ന വനിതാ ജഡ്ജി ഹണിം എം വർഗീസിന്റെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് നടി ആവശ്യമുന്നയിച്ചിരുന്നതിനെ തുടർന്നാണ് കൊച്ചി പ്രത്യേക സിബി ഐ കോടതിയിലെ വനിതാ ജഡ്ജായ ഹണി എം വർഗീസിനെ ഹൈക്കോടതി ഈ കേസിൽ വിചാരണയ്ക്കായി നിയമിച്ചത്.
ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയില്‍ തുടർന്ന് ആരംഭിക്കുന്നത്. ഇതിനിടയിലാണ് ജഡ്ജിക്ക് സ്ഥലംമാറ്റം നല്കി ജൂലായ് ഒന്നിന് കോഴിക്കോട് പോക്സോ കോടതിയില്‍ ചുമതല ഏല്ക്കാന് നിര്‍ദേശിക്കുന്നത്. കേസ് വിചാരണക്കിടെയുള്ള ഈ സ്ഥലം മാറ്റത്തിൽ ഇടപെട്ട് ഹൈക്കോടതി, ഉത്തരവ് മരവിപ്പിച്ചതോടെ ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാവുക.