Editor's ChoiceKerala NewsLatest NewsLocal NewsNationalNews

മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്, ഗവർണർ.

തിരുവനന്തപുരം / നിയമസഭ വിളിക്കാനുളള കത്തില്‍ കാരണം വ്യക്തമാക്കിയില്ലെന്നും, അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, വിശദീകരിച്ചിട്ടില്ലെന്നും ഗവർണർ. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മന്ത്രിസഭയുടെ ആവശ്യങ്ങള്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അയച്ച കത്തിന് ഗവര്‍ണർ നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു. നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അയച്ച കത്തിന് ഗവര്‍ണർ നൽകിയ മറുപടിയിൽ മറ്റുള്ളവർക്ക് വേണ്ടി കര്‍മ്മം ചെയ്യുന്നതും,അന്യന്റെ വഴി സ്വീകരിക്കുന്നതും ആപൽക്കരമാണെന്ന മുന്നറിയിപ്പ് നൽകുന്ന സംസ്കൃത ശ്ലോകവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രേയാന്‍ സ്വധര്‍മോ വിഗുണ: പരധര്‍മാത്സ്വനുഷ്ഠിതാത് സ്വധര്‍മേനിധനം ശ്രേയ: പരധര്‍മോ ഭയാവഹ എന്ന ശ്ലോകമാണ് ഉദ്ധരിച്ചത്.

ഒരാള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള ചുമതലകള്‍ തെറ്റോടുകൂടിയാണെ ങ്കിലും നിറവേറ്റുകയെന്നത്, അന്യരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതിനേക്കാള്‍ നല്ലതാകുന്നു. സ്വന്തം കൃത്യനിര്‍വഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്‍റെ കര്‍മ്മം ചെയ്യുന്നതി നേക്കാള്‍ ശ്രേയസ്ക്കരം തന്നെയാകുന്നു. അന്യരുടെ വഴി സ്വീകരിക്കു ന്നത് ആപല്‍ക്കരമാണ്’ എന്നാണ് ശ്ലോകത്തിന്റെ അർഥം പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button