Kerala NewsLatest News
സെയ്ദാര്‍ പളളിക്കടുത്ത് ഓട്ടോറിക്ഷയില്‍ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം, കൊലപാതകം

തലശ്ശേരി: സെയ്ദാര്‍ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓട്ടോറിക്ഷയില്‍നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഗോപാല പേട്ടയിലെ അന്‍പത്തൊന്നുകാരിയായ ശ്രീധരിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.അയല്‍വാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി.
സംഭവം നടന്ന എന്ന രാത്രി ഓടോയില്‍ വച്ച് ശ്രീധരിയുടെ തല ബലമായി ഓടോയില്‍ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറയുന്നു. ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി പിടിയിലായെന്നും പൊലീസ് അറിയിച്ചു.