Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്വർണക്കടത്ത് കേസ് : എൻഐഎ കോടതി ജഡ്ജിയുൾപ്പെടെ 10 ഓഫിസർമാരെ സ്ഥലം മാറ്റി.

സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജി യുൾപ്പെടെ പത്ത് ജുഡിഷ്യൽ ഓഫിസർമാർമാരെ സ്ഥലം മാറ്റി.
സ്വർണക്കടത്ത് കേസിൽ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികൾ എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി എന്നതും ശ്രദ്ധേയമാണ്.
എൻഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. പകരം പാലായിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് എൻ.ഐ.എ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്. അടുത്തയാഴ്ച മുതൽ സ്വർണക്കടത്തുൾപ്പെടെയുള്ള കേസുകൾ പുതിയ ജഡ്ജിയാണ് പരിഗണിക്കുക.