സ്വപ്‌നയ്‌ക്കൊപ്പം വനിതാ പൊലിസുകാരുടെ സെൽഫി; ആറു പേർക്ക് താക്കീത്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് പൊലിസിന്റെ സെൽഫി. ആറ് വനിതാ പൊലിസുകാരാണ് സെൽഫിയെടുത്തത്. ആദ്യ തവണ നെഞ്ചുവേദനയ്ക്ക് ചികിത്സയിൽ കഴിയവെയാണ് തൃശൂർ സിറ്റി പൊലിസിലെ വനിതാപൊലിസുകാർ സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ പൊലിസ് കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചു.
ഇതിനിടെ, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്‌ന സുരേഷ് ഫോൺ ചെയ്തില്ലെന്ന് നഴ്‌സുമാർ മൊഴി നൽകി. ഇന്റലിജൻസ് അന്വേഷണത്തിലും ഫോൺ വിളിച്ചതായി സൂചനയില്ല. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് ഇന്ന് ജയിൽ വകുപ്പിന് കൈമാറും.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ സ്വപ്ന സുരേഷ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ മൊഴി നൽകി. പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമാണ് സ്വപ്നയെ കണ്ടതെന്നും നഴ്സുമാർ വ്യക്തമാക്കി. ഡ്യൂട്ടി നഴ്സിന്റെ ഫോണിൽ നിന്നും സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവാദത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ശുചീകരണ തൊഴിലാളികളെ പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാർ അറിയിച്ചിട്ടുണ്ട്.