ഇഡിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനവും, ഒഴിഞ്ഞു മാറലും തുടർന്നാൽ ശിവശങ്കറിനെന്ന പോലെ രവീന്ദ്രനും പൂട്ട് വീഴും.

തിരുവനന്തപുരം / കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഇനിയും നാടകം കളിച്ചാൽ ശിവശങ്കറിനെന്ന പോലെ രവീന്ദ്രനും പൂട്ട് വീഴും. സ്വത്തുക്കൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ ഉത്തരം നൽകാതിരിക്കെ രവീന്ദ്രന്റെ വരുമാന സ്രോതസുകൾ ഇ.ഡി കണ്ടെത്തി വരുകയാണ്. സി.എം. രവീന്ദ്രന് നിക്ഷേപമുള്ള ബാങ്കുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള സാമ്പത്തിക ഇടപാട് രേഖകളും പരിശോധിക്കും. ബിനാമി പേരിൽ രവീന്ദ്രൻ സ്വരൂപിച്ച സമ്പാദ്യങ്ങൾക്ക് ആവശ്യമായ സാമ്പത്തികസ്രോതസ് എവിടെ നിന്നെന്നു തെളിവുകൾ സഹിതം കണ്ടെത്താനാണ് ഇ.ഡി അന്വേഷിച്ചു വരുന്നത്. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ സ്വത്തുക്കളെ സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ രവീന്ദ്രൻ ഒഴിഞ്ഞു മാറുകയും മൗനം പാലിക്കുകയുമായിരുന്നു. രവീന്ദ്രൻ പലതും ഒളിക്കുകയാണ്. രവീന്ദ്രൻ ഒളിക്കുന്ന രഹസ്യങ്ങളിലേക്കാണ് ഇ ഡി യുടെ അന്വേഷണം പുരോഗമിക്കുന്നത്. കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തീർന്നിട്ടില്ല. നോട്ടീസ് നൽകി ഇ ഡി രവീന്ദ്രനെ വീണ്ടും വിളിച്ചു വരുത്താനിരിക്കുകയാണ്.