Local News
അട്ടപ്പാടിയിലെ കാട്ടാന ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ഒറ്റപ്പാലം സബ് കലക്ടർ സന്ദർശിച്ചു.

അട്ടപ്പാടിയിൽ കാട്ടാന ഭീഷണി നേരിടുന്ന ഷോളയൂർ, കത്താളക്കണ്ടി പ്രദേശങ്ങൾ അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്‌ഡ്യൻ സന്ദർശിച്ചു. ജനപ്രതിനിധികളോടും ഊരു നിവാസികളോടും ചർച്ചചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനും ചുമതലപ്പെടുത്തി. പഞ്ചായത്ത് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.