സ്ത്രീ വിരുദ്ധ പരാമർശം, മുല്ലപ്പള്ളിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു.

തിരുവനന്തപുരം/ സ്ത്രീ വിരുദ്ധ പ്രസ്താവനയുടെ പേരിൽ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. വിവാദ പരാമർശത്തിന്റെ പേരിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തി നിടെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടാകു ന്നത്. സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെയായിരുന്നു പരാമര്‍ശം. ബലാത്സംഗത്തിനിരയായ സ്ത്രീ ആത്മാഭിമാനമുള്ളയാളാണെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. സോളാര്‍ കേസ് പരാതി ക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോ ഗിക്കരുതെന്ന് പറഞ്ഞതിന് ശേഷം സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീക്കെതിരെ മുല്ലപ്പള്ളി വിവാദ പരാമർശം നടത്തുകയായിരുന്നു.