മത്സ്യബന്ധനത്തിനു പോയ ബോട്ട് നിയന്ത്രണവിട്ട് മണല്‍തിട്ടയില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു.
ഓച്ചിറ: മത്സ്യബന്ധനത്തിനു പോയ ബോട്ട് നിയന്ത്രണവിട്ട് മണല്‍തിട്ടയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. അപകടത്തില്‍ മത്സ്യത്തൊഴിലാളിയായ ശ്രായിക്കാട് കവിന്തറയില് സുഭാഷ് മരിച്ചു.
ചെറിയഴീക്കല്‍ സ്വദേശിയുടെ ‘കീര്‍ത്തന’ എന്ന ബോട്ട് പുലര്‍ച്ചെ കായംകുളം പൊഴിക്ക് സമീപം നിയന്ത്രണവിട്ട് അപകടത്തില്‍ പെടുകയായിരുന്നു. മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ 8 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച സുഭാഷിന്റെ മൃതദേഹം 3 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
അതേസമയം പുലര്‍ച്ചെ അപകടം നടന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. പിന്നീട് മത്സ്യബന്ധനത്തിനായി പോയ പരബ്രഹ്മ -2 ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ട ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് പരിക്കേറ്റ ചെറിയഴീക്കല്‍ ആലുംമൂട്ടില്‍ കൃഷ്ണന്,പനയിറ വാീട്ടില് ജനകന് , പുതുവീട്ടില്‍ നളേന്ദ്രന്‍ ,വലിയവീട്ടില്‍ അനില്‍ കുമാര്‍ ,മരുതൂര്‍ കുളങ്ങര ഡെയ്സി ഭനവനില് ജോസഫ് ,പ്ലാവിളയില്‍ രാമചന്ദ്രന് , ശ്രായിക്കാട് കവിണു തറയില്‍ സുബിന് . എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മരിച്ച സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.