Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സിബിഐയെ വിലക്കി; സർക്കാർ വിജ്ഞാപനമിറക്കി.

കൊച്ചി: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് നിയന്ത്രണ മേർപ്പെടുത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കി യിരിക്കുന്നത്.പുതിയ വിജ്ഞാപന പ്രകാരം സർക്കാരിന്റെ അനുമ തിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേസ് ഏറ്റെടുക്കാനാവൂ.
സംസ്ഥാനത്ത് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ ക്ക് അന്വേഷണം നടത്താനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ പിൻവലിച്ചിരിക്കുന്നത്. ലൈഫ്മിഷനുമായി ബന്ധപ്പെട്ട അഴിമതി കേസ് സി ബി ഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ അനുമതി പിൻവലിക്കാൻ തീരുമാനിച്ചത്.