CinemaCrimeEditor's ChoiceLatest NewsLaw,MovieNationalNews
അശ്ലീല വീഡിയോ ഷൂട്ട്: നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു.

പനജി/ സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് നടപടി. വടക്കൻ ഗോവയിലെ നക്ഷത്രഹോട്ടലിലായിരുന്നു പൂനം താമസിച്ചിരുന്നത്.
അശ്ലീല വീഡിയോ ചിത്രീകരണത്തിനായിപൂനം പാണ്ഡെയും സംഘവും ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറിയെന്നാണ് കേസ്.അതേ സമയം ഷൂട്ടിങ് സംഘത്തിന് പോലീസ് സംരക്ഷണം നൽകുകയായിരുന്നെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത് വന്നു. ഇതേത്തുടർന്ന് ഒരു എസ്.ഐ., കോൺസ്റ്റബിൾ എന്നിവരെ സസ്പെൻഡ് ചെയ്തു.