വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്നു കോടതി.

കൊച്ചി / പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ലെന്നു കോടതി. വി കെ ഇബ്രാഹിം കുഞ്ഞിന് ചികിത്സ ആവശ്യമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സ യിലാണ്. ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയുണ്ടാകാ മെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. കസ്റ്റഡിയിൽ വിട്ടാൽ അണുബാധയുണ്ടാകുമെന്ന് പ്രത്യേക മെഡിക്കൽ സംഘം കോടതിയെ അറിയിക്കുകയും ചെയ്തു. മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ മന്ത്രിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയുണ്ടായി. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാകി ല്ലെന്നായിരുന്നു അപ്പോൾ കോടതിയുടെ പ്രതികരണം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രി മാറ്റേണ്ട സ്ഥിതിയല്ല ഇപ്പോഴുളളതെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. മെഡിക്കൽ ബോർഡിന്റെ നിർദേശം അനുസരിച്ചാകും കോടതിയുടെ തുടർനടപടികൾ ഉണ്ടാവുക. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.