CinemaLatest NewsMovieMusicNewsUncategorized

‘അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല… പൃഥ്വിരാജിന് തീരുമാനത്തിൽ പങ്കില്ല’; ‘കൃഷ്ണകുമാറിന് ഒരു മറുപടി’യുമായി ബാദുഷാ

‘ഭ്രമം’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും നടി അഹാന കൃഷ്ണകുമാറിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്ന് വ്യക്തമാക്കി പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷാ. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ ചില മാദ്ധ്യമങ്ങളിൽ കണ്ടുവെന്നും അത് വാസ്തവമല്ല എന്നും ബാദുഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിക്കുന്നു. അഹാനയെ സിനിമയിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിന് പിന്നിൽ നടൻ പൃഥ്വിരാജിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘കൃഷ്ണകുമാറിന് ഒരു മറുപടി’-എന്ന ക്യാപ്‌ഷനോടെയാണ് ബാദുഷ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബാദുഷ പങ്കുവച്ച്‌ കത്ത് ചുവടെ:

‘ബഹുമാന്യരെ,

ഞങ്ങൾ Open Book Productions – ന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നീഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രിയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാദ്ധ്യമങ്ങളിൽ, അഹാനയെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ Open Book Productions ശക്തമായി എതിർക്കുന്നു.

ഒരു സിനിമയിൽ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും. എഴുത്തുക്കാരനും ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂമീനും ടയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാദ്ധ്യമങ്ങളിൽ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല. അഹാനയ്ക്ക് covid-19 ബാധിച്ചതിനാൽ വീണ്ടും അത് വകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം ജനുവരി 10-2021ൽ ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂം ട്രയലും നടത്തുകയുണ്ടായി. കോസ്റ്റിയൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്റ്റിൽ ഒന്നിച്ച്‌ പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തിരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലന്നും അഹാനയ്ക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നു ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. അങ്ങൾ 25 വർഷമായി സിനിമയിൽ പ്രവത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്. തൊഴിൽ ഞങ്ങൾക്ക് ദൈവമാണ് ഞങ്ങളുടെ തൊഴിലിടങ്ങളിൽ മാതി, മതം, വംശിയം, വർണ്ണം, ലിംഗഭേദം, കക്ഷി രാഷ്ട്രീയം, എന്നങ്ങനെ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്. ഉറപ്പുവരുത്താറുണ്ട്.

ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം,ആരുടെ, എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രീ. പൃഥിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button