
ബെംഗളൂരു/ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. കർണാടകയിലും മുംബൈയിലുമായി 14 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നു വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെ കണ്ടെത്തലുകൾ സിബിഐക്ക് കൈമാറിയിരുന്നു. ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് റെയ്ഡ് വഴി നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു