അനിൽ അംബാനിയുടെ മുംബൈ വസതിയിൽ സിബിഐ റെയ്ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ₹17,000 കോടിയിലധികം നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ ഇന്ന് രാവിലെ അനിൽ അംബാനിയുടെ വസതിയിൽ റെയ്ഡ് നടത്തി. മുംബൈയിലെ കഫെ പരേഡിലെ സീവിൻഡ് എന്ന വീട്ടിലാണ് ഉദ്യോഗസ്ഥർ രാവിലെ ഏഴ് മണിയോടെ പരിശോധന നടത്തിയത്. റിലയൻസ് എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള വിവിധ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
റിലയൻസ് കമ്മ്യൂണിക്കേഷൻസിന് (ആർകോം) എസ്‌ബിഐ നൽകിയ വായ്പയിൽ 2016 ഓഗസ്റ്റ് മുതൽ പലിശയും ചാർജുകളും ഉൾപ്പെടെ ₹2,227.64 കോടിയുടെ കുടിശ്ശികയും ₹786.52 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും തിരിച്ചടക്കാത്ത നിലയിലാണ്. ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റസി കോഡ് പ്രകാരം, എസ്‌ബിഐ ആർകോമിനെയും അനിൽ അംബാനിയെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ജൂൺ 24-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021 ജനുവരിയിൽ സിബിഐയിൽ പരാതി നൽകിയത്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു അക്കൗണ്ട് ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തിയാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസായി സിബിഐയിലോ പൊലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.
Tag: CBI raids Anil Ambani’s Mumbai residence