CinemaKerala NewsLatest News

സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ് ; കമല്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചലച്ചിത്ര മേളയിലേയ്ക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താന്‍ നേരിട്ട് ക്ഷണിക്കാന്‍ തയ്യാറായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അക്കാര്യം പറഞ്ഞതുമാണ്. അതിനുള്ള അവസരമാണ് സലിം കുമാര്‍ നഷ്ടമാക്കിയത്. ആര്‍ക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെല്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നുവെന്നും കമല്‍ പറഞ്ഞു.

അതേസമയം മേളയിലേയ്ക്കുള്ള ക്ഷണം സലിം കുമാര്‍ നിരസിച്ചു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അവര്‍ക്ക് ലക്ഷ്യമുണ്ടാകും. തന്നെ ലക്ഷ്യമിട്ടവര്‍ വിജയിക്കട്ടെയെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button