EducationKerala NewsLatest NewsNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോവിഡ് കാരണം സുപ്രീംകോടതി സിബിഎസ്ഇ പരീക്ഷകള്‍ റദ്ധാക്കിയിരുന്നെങ്കിലും മുന്‍പ് എഴുതിയ പരീക്ഷാടിസ്ഥാനത്തിലായിരുന്നു പരീക്ഷാ മൂല്യ നിര്‍ണയം നടത്തിയത്.
12.96 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ മൂല്യ നിര്‍ണയത്തിലൂടെ വിജയം കൈവരിച്ചത്. അതായത് 99.37 ശതമാനം പേര്‍ വിജയിച്ചു. ഇതില്‍ ആണ്‍കുട്ടികള്‍ 99.13 ശതമാനവും പെണ്‍കുട്ടികള്‍ 99.67 ശതമാനവുമാണ് വിജയം സ്വന്തമാക്കിയത്.
പരീക്ഷ റദ്ധാക്കിയതിനാല്‍ തന്നെ പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക്, പ്രാക്ടിക്കല്‍, യൂണിറ്റ്, ടേം പരീക്ഷകളുടെ മാര്‍ക്ക്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാര്‍ക്ക് എന്നിങ്ങനെ എല്ലാം പരിഗണിച്ചാണ് പരീക്ഷാ മൂല്യ നിര്‍ണയം നടത്തിയത്.അതേസമയം മികച്ച വിജയമാണ് കേന്ദ്രീയ വിദ്യാലയങ്ങളും കാഴ്ച വച്ചത്.