സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമോ എന്നതില്‍ അന്തിമ തീരുമാനം നാളെ
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമോ എന്നതില്‍ അന്തിമ തീരുമാനം നാളെ. സിബിഎസ്‌ഇ പരീക്ഷയുടേത് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുമുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ഉന്നതതല വെര്‍ച്വല്‍ യോഗം നടത്തും.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ , കേന്ദ്ര വനിതാ ശിശുമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറും പങ്കെടുക്കും.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരീക്ഷകളുടെ തിയതിക്ക് അന്തിമരൂപം നല്‍കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.