കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നിയമപരമായി നേരിടാനാവില്ല:ജസ്റ്റിസ്.ബി കെമാല്‍ പാഷ.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടാമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദത്തിൽ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി റിട്ടയേര്‍ഡ്ജസ്റ്റിസ്. ബി കെമാല്‍ പാഷ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തി ലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം. അന്വേഷണ ഏജന്‍സികളെ നിയമപരമായി നേരിടുമെന്ന് പറയാമെന്നേയുള്ളു. പ്രധാനമന്ത്രിക്ക് കത്തയച്ച് വിളിച്ചുവരുത്തിയ ശേഷം അന്വേഷണത്തി
നെതിരെ പ്രതികരിച്ചിട്ട് കാര്യമില്ല. വിജിലന്‍സ്, കേസ് രജിസ്റ്റര്‍ ചെയ്തതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാദം കൂടുതൽ ബലപ്പെട്ടുവെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്ത നിലയ്ക്ക് കേന്ദ്ര ഏജന്‍സികള്‍കളുടെ വാദം ബലപ്പെട്ടു. അതു കൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭരണഘടനാ പരമായ അവകാശങ്ങളില്‍ കടന്നു കയറാന്‍ അന്വേഷണ ഏജന്‍സി കള്‍ ശ്രമിക്കുന്നുവെന്ന് വാദിക്കാന്‍ നിലവില്‍ സാധ്യമല്ലെ കെമാല്‍ പാഷ പറഞ്ഞു. അതേ സമയം അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യാറുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന അന്വേഷണം അങ്ങനെയാണെന്ന് കരുതാനാവില്ല. ശിവശങ്കറിന്റെ വഴി വിട്ട ബന്ധങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് ഖേദകരമാണെന്നും കമാൽ പാഷ പ്രതികരിച്ചു.