indiaLatest NewsNationalNews

രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണം ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി

രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണം ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടികൾക്ക് തുടക്കമിടാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയതായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരി ഒന്നിന് മുൻപായി നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണം ആവശ്യപ്പെട്ട ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കമ്മീഷൻ നിലപാട് കോടതിയെ അറിയിച്ചത്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കൽ പ്രാധാന്യത്തോടെ നടക്കും. ഇതിനായി സമയക്രമവും രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.

2026 ജനുവരി 26-നകം മുഴുവൻ നടപടികളും പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്. കഴിഞ്ഞ ബുധനാഴ്ച ദില്ലിയിൽ ചേർന്ന യോഗത്തിലാണ് ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് വിശദമായ നിർദ്ദേശങ്ങൾ നൽകിയതെന്ന് കമ്മീഷൻ അറിയിച്ചു.

വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ നടപടികൾ ആദ്യം ആരംഭിച്ചത് ബിഹാറിലായിരുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിക്കുള്ള മറുപടിയാണ് കമ്മീഷന്റെ സത്യവാങ്മൂലം.

Tag: Central Election Commission instructs Chief Electoral Officers to initiate nationwide revision of voter rolls

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button