പൗരത്വ നിയമത്തിന് 10 വർഷം കൂടി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാൻ കഴിയും. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇതിലൂടെ ഇളവ് ലഭിച്ചത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ പോലും രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ബംഗ്ലാദേശിൽ സമീപകാലങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
Tag: Central government announces 10 more years of relaxation in Citizenship Act