keralaKerala NewsLatest News
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് അനുമതി അനുവദിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതൽ മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രതിരിക്കും. സന്ദർശനങ്ങൾ ഡിസംബർ 1 വരെ നീണ്ടുനിൽക്കാനാണ് പദ്ധതി. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പേഴ്‌സണൽ അസിസ്റ്റന്റ് വി.എം. സുനീഷിനും ഔദ്യോഗിക യാത്രാനുമതി ലഭിച്ചു. നിലവിൽ സൗദി അറേബ്യയെ ഒഴികെയുള്ള രാജ്യങ്ങളിലേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
Tag: Central government approves Chief Minister Pinarayi Vijayan’s Gulf tour